Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Meeting

Pathanamthitta

പ​മ്പ​യി​ലെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ

പ​ത്ത​നം​തി​ട്ട: പ​മ്പാന​ദി​യു​ടെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ നി​ന്നും ചെ​റു​കോ​ൽ​പ്പു​ഴ മു​ത​ൽ ആ​റ​ൻ​മു​ള വ​രെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ക​ർ​മ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​റ​ന്മു​ള എ​ൻ​എ​സ്എ​സ് ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്നു.

പ​മ്പാ ന​ദി​യു​ടെ ആ​ഴം കൂ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ​ത്തി​ലൂ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം സാ​ധ്യ​മാ​കു​മോ​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ പ​റ​ഞ്ഞു. ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ത്തി​ലൂ​ടെ ഡാ​മു​ക​ളി​ൽ നി​ന്നും ന​ദി​ക​ളി​ൽ നി​ന്നും ചെ​ളി​യും മ​ണ്ണും മ​ണ​ലും നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ പ​റ​ഞ്ഞു.

ചെ​റു​കോ​ൽ​പ്പു​ഴ മു​ത​ൽ ആ​റ​ന്മു​ള വ​രെ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ൽ​പെ​ട്ട നൂ​റു​ക​ണ​ക്കി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തിൽ പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ആ​ർ. ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ഷാ​ബു, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കു​ഴി​ക്കാ​ല, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പു​തു​പ്പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ശോ​ക് ഗോ​പി​നാ​ഥ്, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വ​ത്സ​ല​കു​മാ​രി, യൂ​ണി​യ​ൻ ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ രാ​ജീ​വ് കു​മാ​ർ പു​ന്ന​ക്കാ​ട്, സ​ത്യ​ൻ നാ​യ​ർ കീ​ഴു​ക​ര, പി. ​എ​ൻ. ര​ഘൂത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up